ചരിത്രം സൃഷ്ടിച്ച് രാജ്യ തലസ്ഥാനത്ത് രാജ്യാന്തര യോഗ ദിനാചരണം. രാജ്പഥില്‍ നാല്‍പ്പതിനായിരത്തോളം പേര് പങ്കെടുത്ത സമൂഹ യോഗ അഭ്യാസം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. യോഗ ദിനത്തെ രാജ്യത്തിന്റെ പുതു ചരിത്രമെന്ന് വിശേഷിപ്പിച്ച മോദി പരിപാടിയില്‍ ആദ്യാവസാനം പങ്കെടുക്കുകയും ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങി സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ഥികളും വീട്ടമ്മമാരും അടക്കം നാല്‍പ്പതിനായിരത്തോളം പേരാണ് രാജ്പഥില്‍ വിരിച്ച പച്ചപരവതാനിയില്‍ യോഗ ചെയ്യാനെത്തിയത്. ഡല്‍ഹിയില്‍ രാജ്പഥില്‍ കനത്ത സുരക്ഷയോടെയാണ് യോഗദിനം ആചരിച്ചത്. കേരളത്തിലും യോഗദിനാചരണം വ്യാപകമായി ആചരിച്ചു. ഈ വര്‍ഷം ജൂണ്‍ 21ാണ് അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസഭാ പ്രഖ്യാപിച്ചത്.