കൊച്ചി: ദുബായില്‍ മലയാളി യുവതി സ്മിതയെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്കും പങ്കുള്ളതായി െ്രെകം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ആനി എന്ന ദേവയാനിയില്‍ നിന്നാണ് സാബുവിന്റെ കൂടുതല്‍ സുഹൃത്തുക്കളും ഇതില്‍ പങ്കാളികളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. മലയാളികളായ ഇവരെ തിരിച്ചറിഞ്ഞ അന്വേഷണസംഘം പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും. തലയില്‍ രക്തം വാര്‍ന്ന നിലയിലാണ് താന്‍ അവസാനം സ്മിതയെ കണ്ടത്. കത്തിയുമായി സാബുവും ഒപ്പമുണ്ടായിരുന്നു. പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ആക്രമിക്കാന്‍ ഒരുമ്പെടുകയായിരുന്നു. തുടര്‍ന്നു സംഭവസ്ഥലത്തു നിന്നും ഓടി പോയി എന്നും ദേവയാനി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സാബുവിന്റെ ആക്രമണത്തില്‍ സ്മിത കൊല്ലപ്പെട്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.