ബംഗലൂരു കബ്ബണ്‍ പാര്‍ക്കില്‍ പ്രഭാതസവാരിക്കെത്തുന്നവര്‍ക്ക് വ്യായാമത്തിനൊപ്പം സംഗീതവും ആസ്വദിക്കാം. ഞായറാഴ്ചകളില്‍ പാര്‍ക്കില്‍ തത്സമയ സംഗീത പരിപാടി ഒരുക്കിയാണ് കര്‍ണാടക സാംസ്കാരിക വകുപ്പ് പ്രഭാതങ്ങളെ വരവേല്‍ക്കുന്നത്. ശാസ്ത്രീയ സംഗീതവും ലളിത സംഗീതവും നാടന്‍ പാട്ടുകളുമൊക്കെയാണ് ഇവിടെ അരങ്ങേറുന്നത്. 1920 ല്‍ മൈസൂരു ദിവാനായിരുന്ന മിര്‍സ ഇസ്മായിലാണ് നഗരത്തിന്റെ ഹൃദയത്തില്‍ കച്ചേരി ആരംഭിച്ചത്. എട്ട് വര്‍ഷം മുന്‍പ് സംഗീത കച്ചേരി നിന്നുപോയെങ്കിലും രണ്ടാഴ്ച്ചമുന്‍പ് സാംസ്കാരിക വകുപ്പ് ഇത് പുനരാരംഭിച്ചു. സംഗീത കച്ചേരിക്ക് പുറമേ കര്‍ണാടക റിസര്‍വ്വ് ഫോറസ്റ്റിന്റെ ബാന്റ് മേളവും ഇവിടെ അരങ്ങേറുന്നുണ്ട്. രാവിലെ 7 മണിമുതല്‍ 10 മണിവരെയാണ് കച്ചേരിയും ബാന്റ് മേളവും അരങ്ങേറുന്നത്.