ചെന്നൈ: ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിന് പുതിയ കാഴ്ചയുമായി എത്തുകയാണ് ബെന സഫീന്‍ എന്ന ചെന്നൈക്കാരി. രാജ്യത്തെ കാഴ്ചയില്ലാത്ത ആദ്യ ഐ.എഫ്.എസ്. ഓഫിസറാണ് ഈ ഇരുപത്തഞ്ചുകാരി. 100 ശതമാനവും കാഴ്ച്ചയില്ലാത്തവര്‍ക്ക് നിയമനം നല്‍കുന്നതിന് ഇതുവരെ ഐ.എഫ്.എസില്‍ ഇതുവരെ വ്യവസ്ഥയുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിയമനം ശരിയായത്. ആശംസകളുമായി എത്തുന്നവര്‍ക്കെല്ലാം പ്രധാന മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും നന്ദി പറയുകയാണ് ബെന. ചെന്നൈയ്ക്കടുത്ത് വില്ലിവക്കത്താണ് ഇവരുടെ താമസം. നിലവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫീസറാണ്. രണ്ടാമത്തെ ഉദ്യമത്തിലാണ് ബെന സിവില്‍ സര്‍വ്വീസ് കടമ്പ കടന്നത്.