തിരുവനന്തപുരം: പി.സി. ജോര്‍ജിനെ കേരള കോണ്‍ഗ്രസി(എം)ല്‍നിന്ന് പുറത്താക്കുമെന്ന് ആന്റണി രാജു. അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ നടപടി കടുത്ത അച്ചടക്കലംഘനമാണ്. എറണാകുളത്തു ചേരുന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി ഇതുസംബന്ധിച്ച തീരുമാനം എടുക്കുമെന്ന് ആന്റണി രാജു മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. പാര്‍ട്ടി വൈസ് ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം സസ്പെന്‍ഷനില്‍ കഴിയുകയായിരുന്നു ഇതുവരെ ജോര്‍ജ്. സസ്പെന്ഷന് കാലത്തും പി.സി അച്ചടക്കലംഘനം തുടരുകയാണെന്ന് ആന്റണി രാജു പ്രതികരിച്ചു. അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പി.സി ജോര്‍ജിനെതിരെ നടപടിയെടുക്കേണ്ടത് കേരള കോണ്‍ഗ്രസാണെന്ന് അഭിപ്രായപ്പെടുകയുണ്ടായിരുന്നു.