കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ജവാനെ എയര്‍പോര്‍ട്ട് റെസ്ക്യു ആന്റ് ഫയര്‍ ഫൈറ്റിംഗ് ജീവനക്കാര്‍ മര്‍ദിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തായി. വിമാനത്താവളത്തിനുള്ളിലേക്ക് കടക്കാനെത്തിയ അഗ്നിസുരക്ഷാ ജീവനക്കാരനോട് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോസ്ഥന് പ്രവേശന പാസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധനയെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. അതിന് ശേഷം അഗ്നിസുരക്ഷാ ജീവനക്കാരന് മറ്റു സഹപ്രവര്‍ത്തകരെ കൂട്ടിയെത്തി ജവാനെ മര്‍ദിക്കുകയായിരുന്നു. കൈയേറ്റത്തിനിടയിലാണ് ഇയാള്‍ തോക്ക് ചൂണ്ടിയത്. തോക്ക് പിടിച്ചുമാറ്റാന്‍ ശ്രമിക്കവേയാണ് അബദ്ധത്തില്‍ വെടിപൊട്ടി എസ്.എസ് യാദവ് എന്ന ജവാന് മരിച്ചതെന്നു കരുതുന്നു. വെടിപൊട്ടിയതോടെ അഗ്നിസുരക്ഷാ ജീവനക്കാരെല്ലാം കൂട്ടത്തോടെ ഓടി പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.