കോഴിക്കോട്: മലബാറിലെ ആദ്യ വാട്ടര്‍പോളോ പരിശീലനകേന്ദ്രം കോഴിക്കോട് നന്മണ്ടയില് തുടങ്ങി. ഇവിടത്തെ പ്രകൃതിദത്ത കുളമാണ് ജില്ലാ അക്വാറ്റിക് അസോസിയേഷന് വാട്ടര്‍പോളോ പരിശീലനകേന്ദ്രമാക്കി മാറ്റിയത്. ഏത് വേനലിലും വറ്റാത്ത കുളം എന്ന പേരുണ്ട് നന്മണ്ടയിലെ ഈ കുളത്തിന്. നല്ല കുളം ലഭിച്ചതോടെ മികച്ച വാട്ടര്‍ പോളോ ടീം ഉണ്ടാക്കാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് അക്വാറ്റിക് അസോസിയേഷന്. കേരളത്തില്‍ രണ്ട് സ്ഥലത്ത് മാത്രമാണ് അക്വാറ്റിക് പരിശീലന കേന്ദ്രമുള്ളത്. എല്ലാ ദിവസവും വൈകീട്ട് പരിശീലനം നടക്കും. കേരളത്തില്‍ അധികം പ്രചാരത്തിലില്ലാത്ത വാട്ടര്‍ പോളോയുടെ പ്രചാരം കൂട്ടാന്‍ പരിശീലന കേന്ദ്രം സഹായിക്കുമെന്നാണ് പ്രതീക്ഷ.