പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍മാരില്‍ 10 ശതമാനം പേര് വിജിലന്‍സ് കേസിലെ പ്രതികള്‍. ഇതില്‍ ആറ് പേര് ആര്.ടി.ഒമാരാണ്. കൈക്കൂലി, സാമ്പത്തിക തിരിമറി തുടങ്ങിയ കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. അസിസ്റ്റന്റ്് മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുതല്‍ ആര്.ടി.ഒ. മാര്‍ വരെയാണ് എക്സിക്യൂട്ടിവ് ഓഫീസര്‍മാര്‍. 660 പേരാണ് ഈ വിഭാഗത്തില്‍ സംസ്ഥാനത്തു ജോലിയെടുക്കുന്നത്. ഇതില്‍ 67 പേരും വിജിലന്‍സ് കേസുകളിലെ പ്രതികളാണ്. മോട്ടാര്‍ വാഹന ചെക്കു പോസ്റ്റുകളില്‍ കണക്കില്‍ പെടാത്ത പണം കണ്ടെടുത്തതാണ് ഇവരില്‍ പലരെയും കേസില്‍ പ്രതികളാക്കിയത്. മിനിസ്റ്റീരിയല്‍ സ്റ്റാഫും പല കേസുകളിലും പ്രതികളാണ്. റോഡ് സുരക്ഷാ പ്രചരണത്തിനുള്ള ഫണ്ട് അട്ടിമറിച്ചതിലും ആര്.ടി.ഒമാര്‍ക്കെതിരെ കേസുകള്‍ ഉണ്ട്.