അരുവിക്കരയില്‍ സി.പി.എമ്മിനെയും നരേന്ദ്രമോദിയെയും കടന്നാക്രമിച്ചു കൊണ്ട് എ.കെ.ആന്റണി. വികസന വിരോധികളായ സി.പി.എമ്മിന്റെ വിജയം അപകടം ഉണ്ടാക്കുമെന്ന് അരുവിക്കരയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പു കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു കൊണ്ട് ആന്റണി പറഞ്ഞു. അരുവിക്കരയില്‍ യു.ഡി.എഫിനെതിരെ എല്‍.ഡി.എഫ് ഉയര്‍ത്തുന്ന അഴിമതി രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ സിപിഎമ്മിനെ കടന്നാക്രമിക്കുകയായിരുന്നു എ.കെ ആന്റണി. കണ്ണൂരിലെ തിരഞ്ഞെടുപ്പില്‍ ബൂത്ത് പിടുത്തം നടത്തിയവരാണ് അരുവിക്കരയുടെ മുഖ്യ ചുമതലക്കാരെന്നത് ശ്രദ്ധയോടെ കാണണമെന്നും ആന്റണി പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ബി.ജെ.പി നേതാവ് എം.ടി.രമേശ്, കോണ്‍ഗ്രസ് നേതാവ് കെ.പി. അനില്‍കുമാര്‍, സി.പി.ഐ നേതാവ് വി.എസ്. സുനില്‍ കുമാര്‍.