തിരുവനന്തപുരം: പാമോലിന്‍ കരാറിനെപ്പറ്റിയുള്ള ചീഫ് സെക്രട്ടറി ജിജി തോംസന്റെ പരാമര്‍ശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പറഞ്ഞതാണ് ജിജി തോംസണു മറുപടിയായി പറയാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തോട് മന്ത്രിസഭാ യോഗം രൂക്ഷമായ വിമര്‍ശനം രേഖപ്പെടുത്തി. സര്‍ക്കാരിനെ വെട്ടിലാക്കാനാണോ ചീഫ് സെക്രട്ടറിയുടെ ഉദ്ദേശ്യമെന്ന് മന്ത്രിമാര്‍ ചോദിച്ചു. എന്നാല്‍, തന്റെ വാക്കുകളെ മാധ്യമപ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചതാണെന്ന് ജിജി തോംസണ്‍ മറുപടി പറഞ്ഞു. പാമോലിന്‍ ഇടപാട് ലാഭകരമായാണ് യു.ഡി.എഫ്. സര്‍ക്കാര്‍ കാണുന്നതെന്ന് കെ. മുരളീധരന് പറഞ്ഞു. ജിജി തോംസണുള്ള മറുപടി പ്രതിപക്ഷ നേതാവ് കൊടുത്തുവെന്നും മുരളി പറഞ്ഞു.