തിരുവനന്തപുരം: ഓണം അഡ്വാന്‍സ് ആയി ശബളം മുഴുവന്‍ നല്കുന്ന പതിവ് ഇത്തവണ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. ശബളത്തിന്റെ 25 ശതമാനം മാത്രം അഡ്വാന്‍സ് ആയി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സാധാരണ ട്രഷറി പ്രതിസന്ധി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇത്തരമൊരു നടപിടി ഉണ്ടാകുക. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണ് ധവനകുപ്പ് നല്കുന്ന വിശദീകരണം. സര്‍ക്കാര്‍ നിലപാടിനെതിരെ ജീവനക്കാരുടെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. 25 ശതമാനം മാത്രം അഡ്വാന്‍സ് നല്‍കുമെന്ന നിലപാട് സര്‍ക്കാര്‍ ജീവനക്കാരെ അവഹേളിക്കുന്നതിന് തുല്ല്യമാണെന്ന് എന്‍ജിഒ യൂണിയന് ആരോപിച്ചു. ഇത്തരം നിലപാടിലൂടെ ഭാവിയില്‍ ശബളം പോലും നല്കാതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ജോയിന്റ് കൌണ്‍സില്‍ ആരോപിച്ചു.