കോട്ടയം: സോളാര്‍ കേസ് കോടതിയില്‍ അവസാനിച്ചാല്‍ ആരാണ് ഇതു കുത്തിപ്പൊക്കിയതെന്നും ഇതിനു വേണ്ടി പണമൊഴുക്കിയത് ആരാണെന്നും താന്‍ വെളിപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സോളാര്‍ വിവാദത്തിനു പിന്നില്‍ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാം. അവരുടെ ലക്ഷ്യവും എന്താണെന്ന് അറിയാം. പക്ഷേ, കോസ് കോടതിയില്‍ ആയിതനാല്‍ ഒന്നു പറയുന്നില്ല. അയര്‍കുന്നത്ത് പൊതുയോഗത്തില്‍ പങ്കെടുക്കവെയാണ് തിരുവഞ്ചൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.