കോഴിക്കോട്: ബിസിനസിലെ വിജയാഘോഷം തെരുവുകുട്ടികള്‍ക്കും അനാഥര്‍ക്കുമൊപ്പം പങ്കിടുകയാണ് രണ്ട് സഹോദരിമാര്‍. ഡാര്ലിംഗ്സ് ഓഫ് വീനസ് എന്ന ബൊട്ടീക്കിന്റെ ഒന്നാം വാര്‍ഷികാഘോഷമാണ് വ്യത്യസ്തമായ രീതിയില്‍ നിഷാ ഹിമാന്‍ഷു ഷായും പ്രിയങ്കാ ജെയിനും ആഘോഷിച്ചതു. ഫ്രീബേര്‍ഡ് എന്ന സന്നദ്ധ സംഘടനയ്ക്കു കീഴിലെ അന്തേവാസികളെയാണ് ഇവര്‍ ഒരു വൈകുന്നേരം ചെലവഴിക്കാന്‍ ക്ഷണിച്ചത്. ഒറ്റപ്പെട്ട ജീവിതത്തില്‍ നിന്നും കുട്ടികള്‍ക്കു കിട്ടിയ ഒരു ഇടവേളയായിരുന്നു ഡാര്‍ലിംഗ് ഓഫ് വീനസിലെ ഈ ആഘോഷം.