മലപ്പുറം: കേരള സന്ദര്‍ശനത്തിനിടെ വഴിയോരത്തെ ചായക്കടയില്‍ കയറുന്ന ശീലം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കുറിയും ഉപേക്ഷിച്ചില്ല. മലപ്പുറം രണ്ടത്താണിയിലെ ടേസ്റ്റ് ഓഫ് മലബാര്‍ ഹോട്ടലിലാണ് ഇത്തവണ രാഹുല്‍ കയറിയത്. കോഴിക്കോടു നിന്നും തൃശൂരിലേക്കു പോകുന്ന വഴിയാണ് രാഹുല്‍ ചായ കുടിച്ചത്. മലബാര്‍ ചായയും കേക്കുമാണ് രാഹുല്‍ കഴിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരും രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. രാഹുല്‍ ചായ കുടിക്കാന്‍ എത്തിയതോടെ ഹോട്ടലിനു ചുറ്റും പോലീസ് സുരക്ഷാ വലയം തീര്‍ത്തു. മാധ്യമങ്ങളെയും ഹോട്ടലിനു സമീപം തടഞ്ഞു.