കൊച്ചി: മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഭാര്യ ഷൈനയെയും 10 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യുന്ന വേളയില്‍ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കരുതെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പോലീസിനു നിര്‍ദേശം നല്കി. പ്രതികള്‍ക്ക് അഭിഭാഷകനെ കാണുന്നതിനുള്ള നിയമപരമായ അനുമതിയും കോടതി നല്കി. രൂപേഷിനെയും ഷൈനയെയും കസ്റ്റഡിയില്‍ കൊലപ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പ്രതിഭാഗം അഭിഭാഷകനായ തുഷാര്‍ നിര്‍മ്മല്‍ സാരഥി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വിടുകയാണെങ്കില്‍ എല്ലാ ദിവസവും കാണുന്നതിനുള്ള അനുമതിയും അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു.