കോഴിക്കോട് വടകര പുതുപ്പണത്ത് നഗരസഭയുടെ സഹായമില്ലാതെ നാട്ടുകാര്‍ തെരുവ് വിളക്കുകള്‍ കത്തിച്ചു. പുതുപ്പണം ഭജനമഠം റിസഡന്‍സ് അസോസിയേഷനാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. അമ്പതോളം തെരുവ് വിളക്കുകളാണ് ഇവിടെ നാട്ടുകാര്‍ സ്വന്തം ചിലവില്‍ കത്തിക്കുന്നത്. വൈദ്യുതി ബോര്‍ഡിനോ പഞ്ചായത്തിനോ ചിലവില്ലാതെ. 1850 രൂപയാണ് ഓരോ പോസ്റ്റിനും ചിലവായത്. ഇടവഴികളിലും റോഡിലും വെളിച്ചമെത്തിയതോടെ സ്ത്രീകള്‍ക്കും രാത്രി സഞ്ചാരം സാധ്യമായെന്ന് പറയുന്നു നാട്ടുകാര്‍.