തിരുവനന്തപുരം: കെ.എം. മാണിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി യു.ഡി.എഫ്. നടത്താനിരുന്ന മധ്യമേഖല ജാഥ 27ലേക്കു മാറ്റി. മറ്റ് മൂന്ന് മേഖല ജാഥകളും ഈ മാസം 19നു തന്നെ ആരംഭിക്കും. മാണിയുടെ വ്യക്തിപരമായ അസൗകര്യം കണക്കിലെടുത്താണ് മധ്യമേഖല ജാഥ മാറ്റിവെച്ചതെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന് പറഞ്ഞു. ജാഥ ക്യാപ്റ്റന്‍ ആരാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. 26 ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി കോഴിക്കോട്ട് വരുന്നുണ്ട്. പ്രധാന നേതാക്കള്‍ക്ക് അതില്‍ പങ്കെടുക്കാനുള്ളതിനാല്‍ അതിന് ശേഷം 27ന് യാത്ര നടത്താം എന്ന ധാരണിയിലേക്ക് ഒടുവില്‍ നേതാക്കള്‍ എത്തിച്ചേരുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയും പി.പി.തങ്കച്ചനും ജാഥ മാറ്റാമെന്ന അഭിപ്രായക്കാരായിരുന്നു.