കൊല്ലം: സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും കശുവണ്ടി വാങ്ങിയതാണ് കശുവണ്ടി വികസന കോര്പ്പറേഷന് നഷ്ടമുണ്ടാകാന്‍ കാരണമെന്ന് സി.എ.ജി. കോട്ടയത്തെ ജെ.എം.ജെ ട്രേഡേഴ്സ് എന്ന സ്വകാര്യ സ്ഥാപനത്തില്‍നിന്നാണ് പ്രധാനമായും കശുവണ്ടി വാങ്ങിയത്. സി.എ.ജിക്ക് പുറമേ ധനകാര്യ, വ്യവസായ വകുപ്പുകളുടെയും റിപ്പോര്‍ട്ടുകള്‍ ഇതു ശരിവെക്കുന്നു. 2008 മുതലുള്ള അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ഈ സ്വകാര്യ കമ്പനികളുമായുള്ള കോര്‍പ്പറേഷന്റെ വഴിവിട്ട ഇടപാടുകള്‍ വ്യക്തമാവുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 609 കോടി രൂപയുടെ കശുവണ്ടിയാണ് കോര്പ്പറേഷന് വാങ്ങിയതെന്ന് സി.എ.ജി കണ്ടെത്തിയത്. ഇവരില്‍ നിന്നും കശുവണ്ടി വാങ്ങിയതിന്റെ രേഖകളില്‍ 9 ശതമാനം മാത്രമാണ് കാഷ്യു കോര്പ്പറേഷന് സി.എ.ജിക്ക് നല്‍കിയത്.