കോഴിക്കോട്: സോളാര്‍ കേസില്‍ കുറ്റസമ്മതത്തിനു തയ്യാറെന്ന് ബിജു രാധാകൃഷ്ണന് മൊഴി നല്കി. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെയാണ് ബിജുവിന്റെ മൊഴി. സരിതയുടെ കത്തില്‍ പറഞ്ഞ മന്ത്രിമാരുടെ ബന്ധത്തിന്റെ വിശദാംശങ്ങള്‍ നല്‍കാമെന്നും ബിജു കോടതിയില്‍ പറഞ്ഞു. സോളാര്‍ കേസിന്റെ വിചാരണയ്ക്കിടെയാണ് ആദ്യം കോടതിയിലും പിന്നീട് മാധ്യമങ്ങളോടും ബിജു രാധാകൃഷ്ണന്റെ തുറന്നു പറച്ചില്. വടകരയിലെ ഒരു പബ്ലിക് സ്കൂളുമായി ബന്ധപ്പെട്ട സോളാര്‍ തട്ടിപ്പ് കേസ് വിചാരണയ്ക്കാണ് ബിജുവിനെ കോടതിയില്‍ എത്തിച്ചത്. കേസ് ഈ മാസം 28 ലേക്ക് മാറ്റി.