ഡല്‍ഹി: രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം തനിക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള സാങ്കല്‍പ്പിക ഭയങ്ങള്‍ക്ക് അടിസ്ഥാനമില്ല. ചില ബി.ജെ.പി. നേതാക്കളുടെ ന്യൂപക്ഷവിരുദ്ധ പ്രത്യയശാസ്ത്രം അംഗീകരിക്കുന്നില്ലെന്നും ടൈം മാഗസിനു നല്കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കി. ഇത്തരം പ്രസ്്താവനകള്‍ അതതു സമയങ്ങളില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ബി.ജെ.പി.യെയും സര്‍ക്കാരിനെയും സംബന്ധിച്ചു ഇന്ത്യയുടെ ഭരണഘടനയാണ് പുണ്യഗ്രന്ഥം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് തന്റെ സര്‍ക്കാരിനു മുഖ്യമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ മകള്‍ എന്ന പേരില്‍ തയ്യാറാക്കിയ ഡോക്യുമെന്ററി അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധമുള്ളതല്ല. അതിനാലാണ് പ്രക്ഷേപണം നിഷേധിച്ചതെന്നും മോദി പറഞ്ഞു.