തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരു പറയുമോ എന്നു ഭയമുള്ളതിനാല്‍ ബാര്‍ കോഴ അന്വേഷണത്തില്‍ ഏഴു ദിവസം കൊണ്ട് ക്വിക്ക് വെരിഫിക്കേഷന് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെന്ന് ബിജു രമേശ്. എല്ലാ കാര്യവും മുഖ്യമന്ത്രിയുമായി ആലോചിക്കുന്ന എക്സൈസ് മന്ത്രി കെ.ബാബു പണം വാങ്ങിയ കാര്യവും ഉമ്മന്‍ ചാണ്ടിയെ അറിയിച്ചുണ്ടാകും. പണം നല്കിയ കാര്യം രേഖപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ വിജിലന്‍സ് ആദ്യം വിസമ്മതിച്ചിരുന്നുവെന്നും ബിജു രമേശ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ഒന്നുകില്‍ മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടാവാം. അല്ലെങ്കില്‍ അഴിമതിക്കാരെ സംരക്ഷിക്കുകയാവാം. രണ്ടായാലും കുറ്റകരമാണ്. മുഖ്യമന്ത്രിയുടെ പേര് ബാബു പറയുമോ എന്ന ഭയമാകാം ഇതിനു പിന്നില്‍. കേസ് അട്ടിമറിക്കാനുള്ള ഇവരുടെ തന്ത്രം വിജയിക്കുമെന്നാണ് തനിക്കു തോന്നുന്നതെന്ന് ബിജു പറഞ്ഞു.