കൊച്ചി: മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനത്തിനു മുന്‍കൈയെടുത്തു എറണാകുളം സെന്റ് തെരേസാസ് കോളേജ് മാതൃകയാകുന്നു. പറവൂര്‍ ഏഴിക്കര ഗ്രാമത്തെയാണ് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിന് ഏറ്റെടുത്തത്. മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഇവര്‍. ഏഴിക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡിനെ മാതൃകാ വാര്‍ഡായി തിരഞ്ഞെടുത്താണ് പ്രഖ്യാപനം. നവതിയുടെ നിറവിലെത്തിയ സെന്റ് തെരേസാസ് കോളേജ് ഏഴഴകുള്ള ഏഴിക്കര എന്നാണ് പദ്ധതിക്ക് പേരു നല്‍കിയിരിക്കുന്നത്. സമീപത്തെ സ്കൂളുകളും എഞ്ചിനീയറിംഗ് കോളേജും വിവിധ സന്നദ്ധ സംഘടനകളും സഹകരിക്കുന്നുണ്ട്.