ബംഗലൂരു: ചിന്നസ്വാമി സ്റ്റേഡിയം വാര്‍ത്തയില്‍ നിറയുന്നത് ഇപ്പോള്‍ ക്രിക്കറ്റ് കൊണ്ടുമാത്രമല്ല. സ്റ്റേഡിയത്തില്‍നിന്ന് വൈദ്യുതിയും ഉണ്ടാക്കാമെന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ്. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ സൗരോര്‍ജ പ്ലാന്റ് നിര്‍മ്മിച്ചാണ് വൈദ്യുതോല്‍പ്പാദനം. ലോകത്തിലെ ആദ്യ സൗരോര്‍ജ സ്റ്റേഡിയം കൂടിയാണ് ചിന്നസ്വാമി. മേല്‍ക്കൂരയുടെ പകുതിയും ഇപ്പോള്‍ സൗരോര്‍ജ പാനലുകള്‍ കീഴടക്കി. സ്റ്റേഡിയത്തിന് ആവശ്യമായ വൈദ്യുതിക്കു പുറമെ മിച്ചം വരുന്നത് ബാംഗ്ലൂര്‍ ഇലക്്ട്രിസിറ്റി സപ്ലൈ കമ്പനിക്കു നല്കി പണവും സമ്പാദിക്കുന്നു. 400 കിലോ വാട്ടിന്റെ പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. മഴവെള്ള സംഭരണിയും ബയോഗ്യാസ് പ്ലാന്റും നിര്‍മ്മിച്ചു പരിസ്ഥിതി പ്രവര്‍ത്തനത്തില്‍കൂടി പങ്കാളികളായ ചരിത്രവും ചിന്നസ്വാമി സ്റ്റേഡിയത്തിനു സ്വന്തം.
മാതൃഭൂമി ന്യൂസ് ആപ്പ്…
നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…
തെലുങ്ക് വികാരം പുറത്തെടുത്ത്…
അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…
ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…
മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…
റഫാല്‍ ഇടപാട്: നരേന്ദ്ര…
തിത്ലി കൊടുങ്കാറ്റ് ഒഡീഷയില്‍…
തനുശ്രീ ദത്തയുടെ പരാതി;…
ശബരിമല പ്രവേശനം; സ്ത്രീകളുടെ…