ഡല്‍ഹി: നേപ്പാളില്‍ കുടുങ്ങിയ മൂന്നു മലയാളി ഡോക്ടര്‍മാരും സുരക്ഷിതരാണെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. ഭൂകമ്പത്തില്‍ പരിക്കേറ്റു നേപ്പാളില്‍ കുടുങ്ങിയ ഡോ. അബിന്‍ സൂരിയെ നാട്ടിലെത്തിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം നേപ്പാളില്‍ കുടുങ്ങിയ കൂടുതല്‍ മലയാളികള്‍ തിരിച്ചെത്തി. 114 മലയാളികള്‍ റോഡ് മാര്‍ഗ്ഗം ഡല്‍ഹിയിലേക്കു തിരിച്ചു. ഇനിയും 150 പേരോളം നേപ്പാളില്‍ കുടുങ്ങിയിരിക്കുകയാണ്. കേരളത്തിലെ എം.പിമാര്‍ക്കൊപ്പം കെ.സി. ജോസഫ് വിദേശകാര്യ മന്ത്രിയെയും കാണും. മലയാളികളുടെ തിരിച്ചു വരവ് ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് മന്ത്രി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നതു.