ബംഗലൂരു: സ്ത്രീകള്‍ക്കു മാത്രമുള്ള യാത്രാ പാക്കേജ് ഒരുക്കി വ്യത്യസ്തയാകുകയാണ് വൈക്കം സ്വദേശിനി ജ്യോതി നായര്‍. സ്ത്രീകള്‍ക്കു മാത്രമായി നിരവധി യാത്രാ പാക്കേജുകള്‍ ഒരുക്കിയിരിക്കുകയാണ് ജ്യോതി. അച്ഛനോ ഭര്‍ത്താവോ ഇല്ലാതെ യാത്ര ചെയ്യാന്‍ ഭയക്കുന്നവരാണ് പൊതുവെ സ്ത്രീകള്‍. എന്നാല്‍, കൂട്ടിനാളില്ലാതെ ഇനി യാത്ര മാറ്റി വെക്കേണ്ട. രാജ്യത്തിനകത്തും പുറത്തുമായി എവിടെയും ജ്യോതി നയിക്കുന്ന ബ്യൂട്ടിഫുള്‍ ജേര്‍ണിയിലൂടെ എവിടെയും ചെന്നെത്താം. രണ്ടു വര്‍ഷത്തിനകം 64 യാത്രകളാണ് ഇവര്‍ നടത്തിയത്. ഐടി കമ്പനികളിലെ കണ്‍സള്‍ട്ടന്റായി ദീര്‍ഘകാലം ജോലി ചെയ്ത വൈക്കം സ്വദേശിയായ ജ്യോതിയുടെ കസ്റ്റമര്‍മാരില്‍ ഏറെയും ഐടി ജീവനക്കാരികള്‍ തന്നെയാണ്. യുവതികളും കൗമാരക്കാരുമായിരുന്നു തുടക്കത്തിലെങ്കിലും ഇപ്പോള്‍ ഏതു പ്രായത്തിലുള്ളവരും യാത്രയില്‍ പങ്കു ചേരുന്നു.