പത്തനംതിട്ട: ആറന്മുള വിമാനത്താവള വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനെതിരെ വീണ്ടും ശക്തമായ ജനകീയ സമരത്തിനു സമരസമിതി തയ്യാറെടുക്കുന്നു. നിയമവിരുദ്ധമായി സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ കോടതിയെ സമീപിക്കുമെന്നും സമരം ഡല്‍ഹിയിലേക്കു വ്യാപിപിക്കുമെന്നും സമരസമിതി നേതാവ് പി. പ്രസാദ് പറഞ്ഞു. കെ.ജി.എസ്. ഗ്രൂപ്പിന് പരിസ്ഥിതി ആഘാതപഠനത്തിന് അനുമതി നല്‍കിയത് പദ്ധതിപ്രദേശത്ത് ശക്തമായ ജനവികാരം ഉയര്‍ത്തിയിട്ടുണ്ട്. വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയാണ് ഇതിലൂടെ ചെയ്തതെന്ന് സമര സമിതി കുറ്റപ്പെടുത്തി. ഇതോടെ വലിയ ആശങ്കയിലാണ് ആറന്മുളയിലെ പ്രദേശവാസികള്‍.