നേതൃത്വം പിടിക്കാനുള്ള ഐ ഗ്രൂപ്പിന്റെ ശ്രമങ്ങളും ഭരണം നിലനിര്‍ത്താനുള്ള എ ഗ്രൂപ്പിന്റെ തിരിച്ചടികളും സംസ്ഥാനരാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്നു. നിരന്തരമുള്ള ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചുവെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം. തിരുത്തല്‍ നടപടികളെ നേതൃമാറ്റത്തിലേക്ക് കൊണ്ടെത്തിക്കുകയാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം. സോളാര്‍ അഴിമതി, ബാര്‍ കോഴ ആരോപണം തുടങ്ങിയവ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍, നേതൃമാറ്റം എളുപ്പത്തിലൊന്നും നടക്കില്ലെന്നാണ് എ ഗ്രൂപ്പിന്റെ എതിര്‍വാദം. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ശൂരനാട് രാജശേഖരന്, ആന്റണി രാജു, സണ്ണിക്കുട്ടി എബ്രഹാം.