കൊച്ചി: ആദായ നികുതി വകുപ്പിന് എം.ടിയുടെ തിരക്കഥകളുമായി എന്താണ് ബന്ധം? നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും എം.ടിയുടെ പുസ്തകങ്ങള്‍ അടക്കമുള്ള വലിയ ഒരു ലൈബ്രറി തുറന്ന് സാംസ്കാരിക രംഗത്ത് സജീവമാകുകയാണ് ആദായ നികുതി വകുപ്പ്. കൊച്ചിയിലാണ് പതിനായിരത്തില്‍ അധികം പുസ്തകങ്ങളുള്ള ലൈബ്രറി സജീകരിച്ചിരിക്കുന്നത്. ക്ലാസിക്കുകള്‍ അടക്കം വിവിധ വിഭാഗങ്ങളില്‍ കമനീയമായാണ് ലൈബ്രറി ഒരുക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ അറിവ് ആവശ്യമുള്ള മേഖലയായിനാല്ക്കൂടിയാണ് ലൈബ്രറിയെന്ന സ്വപ്നം പൂവണിഞ്ഞതെന്ന് ഇതിന്റെ സംഘാടകര്‍ പറയുന്നു. പ്രത്യേക കേന്ദ്ര ഫണ്ട് ഉപയോഗിച്ച് വായനാമുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എണ്ണൂറോളം വരുന്ന നികുതി വകുപ്പ് ജീവനക്കാര്‍ക്കു പുറമെ, ഗവേഷണത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കും ലൈബ്രറി ഉപയോഗിക്കാം.