മോദി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ആംആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധത്തിനിടെ കര്ഷകന് ആത്മഹത്യ ചെയ്തു. പ്രതിഷേധവേദിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇരിക്കുമ്പോഴാണ് രാജസ്ഥാന് സ്വദേശിയായ ഗജേന്ദ്രന് ആത്മഹത്യ ചെയ്തത്. പ്രതിഷേധ സ്ഥലത്തിനു സമീപത്തെ മരത്തില്‍ കയറിപ്പറ്റിയ ഇയാള്‍ കയര്‍ കഴുത്തില്‍ കുരുക്കി താഴോട്ട് ചാടുകയായിരുന്നു. റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാജ്യത്തെ കര്‍ഷകര്‍ ഒറ്റയ്ക്കല്ലെന്നും അവര്‍ക്ക് നല്ല നാളെയാണ് വരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എന്‍.കെ. പ്രേമചന്ദ്രന് എം.പി, എം.ടി. രമേശ്, അരുണ്‍.