തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനത്തില്‍ വന്ന പിഴവ് പുറത്തു നിന്നുള്ള ഇടപെടലു കൊണ്ടാണോയെന്ന് സംശയിക്കുന്നതായി മന്ത്രി പി.കെ. അബ്ദുറബ്ബ്. പ്രശ്നത്തെ ഗൗരമായി ആണ് കാണുന്നത്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ എടുക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടറും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് പത്താം ക്ലാസ് ഫലത്തിലുണ്ടായ പിഴവിനെക്കുറിച്ച് ചര്‍ച്ച ചെയ്തത്. ഗ്രേസ് മാര്‍ക്കു രേഖപ്പെടുത്തുന്നതിലും അതു ചേര്‍ത്തു ഫലം തയ്യാറാക്കുന്നതിലും മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ വന്ന പിഴവാണ് ചരിത്രത്തിലാദ്യമായി എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം വിവാദത്തിലാക്കിയത്. അതേ സമയം പുതിയ ഫലം വരുമ്പോള്‍ കുട്ടികള്‍ക്ക് ലഭിച്ച മാര്‍ക്കില്‍ കുറവു വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.