ഐക്യരാഷ്ട്രസഭാ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവകാശങ്ങള്‍ക്ക് വേണ്ടി യാചിക്കുന്ന കാലം കഴിഞ്ഞെന്നും ഇനിയത് ചോദിച്ചുവാങ്ങുമെന്നും മോദി പറഞ്ഞു. എന്നും സമാധാനത്തിന്റെ പക്ഷത്തുനിന്ന രാജ്യമാണ് ഇന്ത്യ. അതിര്‍ത്തികള്‍ വ്യാപിപ്പിക്കാന്‍ ഇന്ത്യ ഒരു യുദ്ധവും നടത്തിയിട്ടില്ല. ഗാന്ധിയുടെയും ശ്രീ ബുദ്ധന്റെയും മണ്ണിന് അര്‍ഹതപ്പെട്ട അംഗീകാരം നല്കാന് തയ്യാറാകണമെന്നും മോദി പറഞ്ഞു. ഫ്രാന്‍സില്‍ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.