കൊല്ലം/കോഴിക്കോട്: ആര്.എസ്.പി വില പേശുന്നുവെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ഭാവനാസൃഷ്ടി മാത്രമാണെന്ന് ആര്.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എംഎല്‍എ. മുന്നണി മര്യാദ ലംഘിച്ചതും ഘടകകക്ഷികളെ ദുര്‍ബലപ്പെടുത്തുന്നതും സി.പി.എമ്മാണ്. ഘടകകക്ഷികള്‍ ഇടതു മുന്നണി വിട്ടതില്‍ സി.പി.എം. ആത്മപരിശോധന നടത്തണം. യു.ഡി.എഫ്. വിട്ടുപോയവര്‍ യു.ഡി.എഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും അസീസ് കുറ്റപ്പെടുത്തി. അതേസമയം, തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കാമെന്നു പറയുന്ന ഇടതു നേതാക്കള്‍ പാര്‍ട്ടി ചെയ്ത തെറ്റെന്തെന്നു വ്യക്തമാക്കണമെന്ന് ജനതാദള്‍(യു) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേഖ് പി. ഹാരിസ് ആവശ്യപ്പെട്ടു. യുഡിഎഫില്‍ ഉറച്ചു നില്ക്കും. പാലക്കാട്ടെ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിടാത്തതിലുള്ള അതൃപ്തി തുറന്നു പറഞ്ഞതായി അദ്ദേഹം അറിയിച്ചു.