തനിക്കും മകനുമെതിരെ യു.ഡി.എഫില്‍ ഗൂഢാലോചന നടന്നതായി കെ.എം. മാണി. അല്ലെങ്കില്‍ ഇങ്ങനെ ഒറ്റതിരിഞ്ഞുള്ള ആക്രമണം നടക്കില്ല. തനിക്ക് ഈ ഗൂഢാലോചനക്കാരെ അറിയാം. തനിക്കെതിരെ നടപടിയെടുത്തതിലൂടെ തന്നോട് വിവേചനം കാണിച്ചെന്ന് ജനങ്ങള്‍ക്ക് തോന്നലുണ്ടാവാം. പി.സി. ജോര്‍ജ് പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കേരളാ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടെന്നും കെ.എം. മാണി പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ജോസഫ് എം. പുതുശ്ശേരി, എ.എന്‍ ഷംസീര്‍, ജോണി നെല്ലൂര്‍, വി.വി. രാജേഷ്, സണ്ണിക്കുട്ടി എബ്രഹാം.