തിരുവനന്തപുരം: പി.സി. ജോര്‍ജ് നല്കിയ കത്തു കണ്ടു ഞെട്ടിപ്പോയെന്ന് മുഖ്യമന്ത്രി. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ജോര്‍ജിന്റെ കത്തിലുള്ളതെന്നും ഉമ്മന്‍ ചാണ്ടി. ആരുടെ മുന്നിലും താന്‍ കീഴടങ്ങിയിട്ടില്ല. ജോര്‍ജിനെ ചീഫ് വിപ്പു സ്ഥാനത്തു നിന്നും മാറ്റിയത് മുന്നണിയുടെ പൊതു തത്വമനുസരിച്ചാണ്. പുതിയ കീഴ്വഴക്കങ്ങളൊന്നും നടപ്പാക്കിയില്ല. വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടുത്തിയിട്ടില്ല. വിവാദങ്ങള്‍ക്ക് പിറകെ പോകില്ല. അതാഘോഷിക്കാന്‍ ഇവിടെ ആളുകള്‍ ഉണ്ട്, മുഖ്യമന്ത്രി മന്ത്രിസഭാ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ജോര്‍ജിന്റെ കത്തിലെ കെ.എം. മാണിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമോ എന്ന ചോദ്യത്തിനു വ്യവസ്ഥാപിതമായ കാര്യങ്ങളിലൂടെ നോക്കേണ്ട കാര്യങ്ങളാണിതെന്ന മറുപടിയാണ് ആഭ്യന്തരമന്ത്രി നല്‍കിയത്.