ഗരിസ: വടക്കു കിഴക്കന്‍ കെനിയയിലെ ഗിരസ സര്‍വ്വകലാശാല ക്യാമ്പസില്‍ അല്‍ ശബാബ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കുരുതിയില്‍ മരണം 150 ആയി. മുസ്ലിം വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്തിയ ശേഷം, ക്രൈസ്തവവിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ചായിരുന്നു വധം. 79 വിദ്യാര്‍ത്ഥികള്‍ക്കു പരുക്കേറ്റു. സൈനികനടപടിയിലൂടെ തീവ്രവാദികളെ വധിച്ച ശേഷം ബന്ദികളായവരെ രക്ഷിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത അല്‍ ശബാബ് സോമാലിയയുടെ അതിര്‍ത്തിയിലുള്ള സര്‍വകലാശാലാ കാമ്പസില്‍ അമുസ്ലിങ്ങളെയാണ് വധിച്ചതെന്ന് അറിയിച്ചു. സോമാലിയയില്‍ തങ്ങള്‍ക്കെതിരായ സൈനികനടപടിയില്‍ കെനിയയും പങ്കെടുക്കുന്നതിലുള്ള പ്രതികാരമായിട്ടായിരുന്നു സര്‍വ്വകലാശാല ആക്രമണം.