സഹജീവികളെ എങ്ങനെ സഹായിക്കണമെന്നറിയാത്തവരെ സഹായിക്കാനായി ഒരു സംഘടന. അതാണ് ഗിവ് വെല്‍. ഇലി ഹസ്സാന്ഫെല്ഡും സുഹൃത്തുക്കളും ചേര്‍ന്ന് 2006 ലാണ് ഈ സംഘടന തുടങ്ങിയത്. ഇതു വരെ ഇവര്‍ 375 കോടി രൂപ സമാഹരിച്ച് ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു. ഇന്ന് പല കോര്‍പ്പറേറ്റ് കമ്പനികളും ധനാഠ്യന്മാരും തങ്ങളുടെ സേവന സന്നദ്ധത ഗിവ് വെല്‍ വഴിയാണ് നടപ്പാക്കുന്നത്. കൊടുക്കുന്ന പണത്തിന്റെ കൃത്യമായ രേഖകളും അത് ഏറ്റവും അര്‍ഹരായവര്‍ക്ക് തന്നെയാണ് എത്തുന്നത് എന്ന ഇവര്‍ ഉറപ്പു വരുത്തുന്നു.