ആം ആദ്മി പാര്‍ട്ടി ആഭ്യന്തര ലോക്പാലും അച്ചടക്ക സമിതിയും പുനസംഘടിപ്പിച്ചു. പ്രശാന്ത് ഭൂഷനെ അച്ചടക്ക സമിതിയില്‍ നിന്നും ഒഴിവാക്കി. യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷനെയും ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് സമിതികള്‍ പുന: സംഘടിപ്പിച്ചത്. കേജ്രിവാളിന്റെ വസതിയില്‍ ചേര്‍ന്ന അടിയന്തര ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന്റേതാണ് തീരുമാനം. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കേജ് രിവാള്‍ നടത്തിയ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത വീഡിയോ ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.വി. തോമസ്, കാര്ത്തികേയന്, എന്‍.പി. ആഷ്ലി.