തിരുവനന്തപുരം: നിയമസഭയിലെ സംഭവ വികാസങ്ങള്ളെ പറ്റി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്കെതിരെ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്പോര്. ഗവര്‍ണറുടെ കണ്ടെത്തല്‍ ഗുരുതരം എന്ന് പിണറായി പ്രതികരിച്ചപ്പോള്‍ കണ്ടെത്തലുകള്‍ കാര്യമാക്കേണ്ടതില്ലെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. അതിനിടെ സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറിയെന്നാരോപിച്ച് വി.ശിവന്‍കുട്ടി എം.എല്‍.എ സ്പീക്കര്‍ക്ക് വിശദമായ കത്തുനല്‍കും. മുഖ്യമന്ത്രിയും സ്പീക്കറും ധനകാര്യമന്ത്രിയും ചേര്‍ന്നുകൊണ്ടുള്ള ഗൂഢാലോചനയാണ് നിയമസഭയ്ക്ക് അകത്ത് നടന്നത്.