ന്യൂ ഡല്‍ഹി: മനസിന്റെ താളം തെറ്റിയവര്ക്കായി ഒരു സ്നേഹസമ്മാനം. സാന്ത്വന പരിചരണം എന്ന ലക്ഷ്യവുമായി മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്റ് റിസര്‍ച് ഫൗണ്ടേഷന് സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തിലേക്ക് മുപ്പത്തഞ്ചോളം പ്രശസ്ത ചിത്രകാരന്മാര് തങ്ങളുടെ കലാ സൃഷ്ടികള്‍ സമ്മാനിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി, യൂസഫ് അറക്കല്‍ അച്യുതന് കൂടല്ലൂര്‍, റിയാസ് കോമു തുടങ്ങിയ ചിത്രകാരന്മാരുടെ സൃഷ്ടികളാണ് ആര്‍ട് ഫോര്‍ മെഹക് എന്ന പ്രദര്‍ശനത്തിലുള്ളത്. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക വിവിധ സ്ഥലങ്ങളില്‍ മാനസിക വൈകല്യങ്ങളുള്ളവരെ സഹായിക്കാനായി ചിലവഴിക്കും.