കോഴിക്കോട്: കാനഡയിലെ വാന്‍കൂവറില്‍ ബില്‍ എന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന രാജ്യാന്തര ഭാഷാ സെമിനാറില്‍ മലയാളത്തെ പ്രതിനിധീകരിക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൗസ് സര്ജന് നേതാ ഹുസ്സൈനാണ്. പ്രചോദിപ്പിക്കുന്ന പ്രസംഗങ്ങളെ വിക്കിപീഡിയയില്‍ മലയാളത്തിലാക്കുന്നതിനുള്ള അംഗീകാരമാണ് നേതയ്ക്ക് ഈ യാത്ര. ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൗണ്ടേഷന്റെ ടെക്നോളജി എന്റര്ടെയ്ന്മെന്റ് ഡിസൈന്‍ ടെഡിന്റെ ഭാഗമായി പ്രചോദിപ്പിക്കുന്ന പ്രസംഗങ്ങളെ നേതാ മലയാളത്തിലാക്കുന്നു. ടെഡിന്റെ വാന്‍കൂവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയും ഈ കോഴിക്കോട്ടുകാരിയാണ്.