ഹാമില്ട്ടണ്: അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ തുടര്‍ച്ചയായ അഞ്ചാം ജയം ആഘോഷിച്ചു. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 260 റണ്‍സിന്റെ വിജയലക്ഷ്യം 37ാം ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സെഞ്ച്വറി നേടിയ ശിഖര്‍ ധവാനും (100) അര്‍ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മയും (64) ഓപ്പണിങ് വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 174 റണ്‍സാണ് ഇന്ത്യയെ അനായാസ ജയത്തിലെത്തിച്ചത്. ശിഖര്‍ ധവാനാണ് കളിയിലെ താരം. ഓപ്പണര്‍മാര്‍ പുറത്തായ ശേഷം വിരാട് കോലിയും (44) അജിങ്ക്യ രഹാനെയും (33) ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡ് മികച്ച തുടക്കത്തിനു ശേഷം തകരുകയായിരുന്നു.