തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സിനു മൊഴി നല്‍കാതെ ബാര്‍ ഉടമകളുടെ ഒളിച്ചുകളി. മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ ഭൂരിഭാഗം ബാര്‍ ഉടമകളും വിജിലന്‍സിന് മൊഴി നല്കാന് എത്തിയില്ല. ബജറ്റിനു ശേഷം മാര്‍ച്ച് അവസാനം ഹാജരാകാമെന്നു പറഞ്ഞാണ് പലരും വിട്ടുനില്‍ക്കുന്നത്. പൂജപ്പുരയിലെ വിജിലന്‍സ് ആസ്ഥാനത്തും വിവിധ ജില്ലകളിലെ ഓഫീസുകളില്‍ വച്ചും തെളിവെടുപ്പ് നടത്തുന്നുണ്ടെങ്കിലും ബാര്‍ ഉടമകള്‍ ഹാജരാകുന്നില്ല. കേസില്‍ നാനൂറിലധികം ഉടമകളുടെ മൊഴി രേഖപ്പെടുത്താനുണ്ട്. എഴുപതില്‍ താഴെ പേര് മാത്രമാണ് ഇതുവരെ മൊഴി നല്‍കിയത്. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിനും പുതിയ മദ്യനയത്തിനുമായി സമ്മര്‍ദ്ധം ചെലുത്താനാണ് മൊഴി നല്‍കാതെ ബാര്‍ ഉടമകള്‍ ഒഴിയുന്നത്.