ബാര്‍ ലൈസന്‍സ് നല്‍കരുതെന്ന കെ.പി.സി.സിയുടെ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന ഹൈക്കോടതിയുടെ പരാമര്‍ശം അധികാരപരിധിയുടെ അതിരു വിട്ടതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്. രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാരം ആരുടെ മുന്നിലും അടിയറ വെക്കാന്‍ കഴിയില്ല. സമാനമായ മാര്‍ഗനിര്‍ദേശങ്ങള്‍ കെ.പി.സി.സിയുടെ ഭാഗത്തുനിന്ന് ഇനിയുമുണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചതെന്നും സുധീരന് പറഞ്ഞു. സുധീരന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തി. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: അഡ്വ. ശിവന് മഠത്തില്‍, കെ. സുരേന്ദ്രന്, അജയ് തറയില്‍.