തിരുവനന്തപുരം: താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം നിലനില്‍ക്കുന്നതിനാല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് വി.എസ്. അച്ചുതാനന്ദന്. തന്റെ നിസ്സഹായാവസ്ഥ ജനറല്‍ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും വി.എസ് തിരുവനന്തപുരത്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സി.പി.എം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തനിക്കെതിരെ ചേര്‍ത്തിരുന്ന വാസ്തവ വിരുദ്ധമായ പരാമര്‍ശങ്ങളില്‍ ചിലത് ഒഴിവാക്കിയത് നല്ലതായെന്ന് വി.എസ്. ടി.പി. വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്നു പാര്‍ട്ടി മെമ്പര്‍മാരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍മൂലം ഒരാള്‍ക്കെതിരെ നടപടിയെടുത്തു. മറ്റു രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല, വി.എസ് പ്രസ്താവനയില്‍ പറയുന്നു.