വാഗമണ്‍: ഏഴാമത് അന്താരാഷ്ട്ര പാരാ ഗ്ലൈഡിംഗ് കാര്ണിവെല്ലിനായി വാഗമണ്‍ ഒരുങ്ങുന്നു. കേരളാ ടൂറിസം വകുപ്പും, മാതൃഭൂമി യാത്രയും അഡ്വഞ്ചര്‍ ടൂറിസം ക്ലബുമായി സഹകരിച്ചാണ് കാര്‍ണിവെല്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 21നാണ് കാര്‍ണിവെല്‍ ആരംഭിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികള്‍ക്കും തെക്കെ ഇന്ത്യയില്‍ ഇത്രയും സുന്ദരമായ വേറൊരു സ്ഥലമില്ലെന്ന് സംഘാടകര്‍ പറയുന്നു. കൂടാതെ കാഴ്ചക്കാരായി എത്തുന്നവര്‍ക്കും ഗ്ലൈഡര്മാര്ക്ക് നിശ്ചിത ഫീസു നല്കിയാല് ഇവരോടൊപ്പം പറക്കാം.