ആലപ്പുഴ: സി.പി.ഐ.എം. 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് നാളെ ആലപ്പുഴയില്‍ തുടക്കമാവും. രാവിലെ 9.30ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധികളും ദേശീയ-സംസ്ഥാന നേതാക്കളും നിരീക്ഷകരുമടക്കം അറുനൂറിലധികം പേര് പങ്കെടുക്കും. പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം പിണറായി വിജയന് സ്ഥാനമൊഴിയുന്നുവെന്നതാണ് സമ്മേളനത്തിന്റെ പ്രത്യേകത. വി. എസ്. അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തിന് അയച്ച കുറിപ്പ് ചോര്‍ന്നതും കുറിപ്പില്‍ നേതൃത്വത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളും വി.എസിനെതിരെയുള്ള ആയുധമാക്കാനാണ് ഔദ്യോഗികപക്ഷത്തിന്റെ തീരുമാനം. ഫെബ്രുവരി 20 മുതല്‍ 23 വരെയാണ് സമ്മേളനം.