മതവിശ്വാസം വ്യക്തിസ്വാതന്ത്ര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ നടന്ന ആക്രമങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ആര്‍ക്കും ഭയമില്ലാതെ ഇഷ്ടപ്പെട്ട വിശ്വാസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ദേശീയ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടേത് മനപരിവര്‍ത്തനമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഫാ. മാത്യു കോയിക്കല്‍ (ഡല്‍ഹി രൂപതാ ചാന്‍സലര്‍), എം.ടി. രമേശ് (ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ്), ആര്.വി. ബാബു (സെക്രട്ടറി, ഹിന്ദു ഐക്യവേദി) ഒ.അബ്ദുറഹ്മാന് (രാഷ്ട്രീയ നിരീക്ഷകന്).