കൊച്ചി: ലാലിസത്തിന് നല്കിയ പണം മോഹന്‍ലാല്‍ സ്വീകരിക്കില്ലെന്ന് മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നു രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടന് മോഹന്‍ലാലിനെ കണ്ടിരുന്നു. മോഹന്‍ലാലിന്റെ തേവരയിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. ലാലിസത്തിന്റെ പണം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് മുഖ്യമന്ത്രി ലാലിന്റെ വീട്ടിലെത്തിയത്. എന്നാല്‍ തിരികെ നല്കിയ പണം സ്വീകരിക്കില്ലെന്നു പറഞ്ഞ ലാല്‍ പണം ചെലവാക്കുന്നതിനായി ചില നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിക്കു മന്നില്‍ അവതരിപ്പിച്ചു. ഈ നിര്‍ദ്ദേശം തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം നടപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ബെന്നിബഹനാന് എംഎല്‍എയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.