കാസര്‍കോട്: വടക്കേ മലബാറിലിത് പെരുങ്കളിയാട്ടക്കാലം. തെയ്യം മലബാറിന് ഒരു കലാരൂപം മാത്രമല്ല. സംസ്കാരത്തിന്റെ ഭാഗമാണത്. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രാധാന്യം വിളിച്ചോതി ഉത്തരമലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും തെയ്യക്കോലങ്ങള്‍ ഐശ്വര്യം ചൊരിയുകയാണ്. ദൈവത്തിന്റെ ഭൂമിയിലെ പ്രതീകങ്ങളായാണ് ഭക്തര്‍ തെയ്യത്തെ കാണുന്നത്. അതു കൊണ്ടു തന്നെ അനുഗ്രഹം തേടി എത്തുന്ന ഭക്തരുടെ മനസ്സില്‍ തെയ്യങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. പ്രാദേശികമായ ഈ ഉത്സവങ്ങളില്‍ വിവിധ സമുദായങ്ങള്‍ ഒത്തു ചേര്‍ന്നാണ് നടത്തുന്നത്.