മാതൃഭൂമി ദിനപത്രത്തിന് ഇന്ന് മുല്ലപ്പൂ മണം. റിപ്പബ്ലിക് ദിനം പ്രമാണിച്ച് മാതൃഭൂമി ഇന്ന് വായനക്കാരെ തേടിയെത്തിയത് പുല്ലപ്പൂവിന്റെ സുഗന്ധവുമായാണ്. ആധുനിക സാങ്കേതിക വിദ്യ എന്നും ആദ്യം അവതരിപ്പിച്ചിട്ടുള്ള മാതൃഭൂമിയുടെ പുതിയ പരീക്ഷണം. ഒന്നാം പേജുമുതല്‍ അവസാന പേജുവരെ മുല്ലപ്പൂ മണത്താല്‍ അടിമുടി മുങ്ങിയ പത്രത്താളുകള്‍ വായനയുടെ പുതിയ അനുഭവം പകരുന്നതായിരുന്നു. ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പ്രതീകാത്മക സൗരഭ്യമാണ് യഥാര്‍ത്ഥ പത്രത്തിന്റെ ശക്തിയോടൊപ്പം മാതൃഭൂമി പ്രസരിപ്പിക്കുന്നത്.